Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cholarmala

Malappuram

ചോ​ലാ​ർ​മ​ല ഗോ​ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​കാ​ൻ വാ​ഹ​ന സൗ​ക​ര്യ​മാ​യി

നി​ല​ന്പൂ​ർ: വാ​ഹ​ന​മി​ല്ലാ​ത്ത​തി​നാ​ൽ സ്കൂ​ളി​ൽ പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന ചോ​ലാ​ർ​മ​ല ഉ​ന്ന​തി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ്കൂ​ളി​ൽ പോ​കാം. വാ​ഹ​ന​ത്തി​ന്‍റെ വാ​ട​ക പു​തു​ക്കി നി​ശ്ച​യി​ക്കാ​ൻ ഐ​ടി​ഡി​പി അ​ധി​കൃ​ത​ർ ത​യാ​റാ​യ​തി​നെത്തു​ട​ർ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ വാ​ഹ​നം ഓ​ടു​ന്ന​ത്.

രാ​വി​ലെ ഉ​ന്ന​തി​യി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ എ​ടു​ത്ത് സ്കൂ​ളി​ലാ​ക്കി വൈ​കി​ട്ട് വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ഒ​രു ദി​വ​സ​ത്തേ​ക്ക് 1230 രൂ​പ ന​ൽ​കാ​നേ ക​ഴി​യൂ​വെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഐ​ടി​ഡി​പി അ​ധി​കൃ​ത​ർ. എ​ന്നാ​ൽ 1,800 രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വാ​ഹ​ന ഉ​ട​മ​യു​ടെ ആ​വ​ശ്യം. ഇ​ത് അം​ഗീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ഈ ​ആ​ഴ്ച മു​ഴു​വ​ൻ കു​ട്ടി​ക​ൾ സ്കൂ​ളി​ലേ​ക്ക് പോ​യി​രു​ന്നി​ല്ല. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് മാ​ത്ര​മാ​ണ് കു​ട്ടി​ക​ൾ എ​ത്തി​യ​ത്.

തു​ട​ർ​ന്നു​ള്ള എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വാ​ഹ​ന​മു​ണ്ടോ എ​ന്ന് കു​ട്ടി​ക​ൾ അ​ന്വേ​ഷി​ച്ചി​രു​ന്നെ​ങ്കി​ലും വാ​ഹ​നം ഓ​ടി​ക്കാ​ൻ ഉ​ട​മ ത​യാ​റാ​കാ​തി​രു​ന്ന​തി​നെത്തു​ട​ർ​ന്ന് കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​യി​രു​ന്നി​ല്ല.

വി​വി​ധ ക്ലാ​സു​ക​ളി​ലാ​യി ഈ ​വ​ർ​ഷം 12 കു​ട്ടി​ക​ളാ​ണ് ചോ​ലാ​ർ​മ​ല ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽനി​ന്ന് കി​ഴ​ക്കെ ചാ​ത്ത​ല്ലൂ​രി​ലെ എ​എം​എ​ൽ​പി, യു​പി സ്കൂ​ളി​ലെ​ത്താ​നു​ള്ള​ത്. ഒ​ന്നാം ക്ലാ​സി​ലേ​ക്ക് മാ​ത്രം അ​ഞ്ച് കു​ട്ടി​ക​ളു​ണ്ട്. ഏ​ഴു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ണ്ട് ഉ​ന്ന​തി​യി​ൽനി​ന്ന് സ്കൂ​ളി​ലേ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഒ​ന്പ​തു​മാ​സ​ത്തെ വാ​ട​ക വാ​ഹ​ന ഉ​ട​മ​ക്ക് ല​ഭി​ക്കാ​നു​മു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ ഉ​ന്ന​തി​യി​ൽനി​ന്നു​ള്ള ഏ​താ​നും കു​ട്ടിക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ നി​ല​ന്പൂ​ർ ഐ​ടി​ഡി​പി ഓ​ഫീ​സി​ലെ​ത്തി അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച​തി​നെത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​ന​മാ​യ​ത്. ആ​ദി​വാ​സി ക്ഷേ​മ സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, ര​ക്ഷി​താ​ക്ക​ളാ​യ ച​ന്ദ്ര​ൻ ചോ​ലാ​റ, ശി​വ​ദാ​സ​ൻ, രാ​ജു ചോ​ലാ​റ, ല​ജീ​ഷ്, വി​ജ​യ​ൻ എ​ന്നി​വ​രും അ​വ​രു​ടെ ഭാ​ര്യ​മാ​രു​മാ​ണ് നി​ല​ന്പൂ​ർ ഐ​ടി​ഡി​പി ഓ​ഫീ​സി​ലെ​ത്തി​യ​ത്.

Latest News

Corehub Up